കിളിമാനൂർ:ബി.ആർ.സിയുടെ നേതൃത്വത്തിൽ കൺവർജൻസ് യോഗം ബി.ആർ.സി ഹാളിൽ നടന്നു. സോഷ്യൽ സർവേയുടെ ഭാഗമായി ജനപ്രതിനിധികൾ,ആരോഗ്യപ്രവർത്തകർ,ഐ.സി.ഡി.എസ്, സി.ഡി.പി ഒ,സൂപ്പർവൈസർമാർ,ആശാവർക്കർമാർ ബി.ആർ.സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കിളിമാനൂർ ഉപജില്ലാ എ.ഇ.ഒ വി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ നവാസ്.കെ സ്വാഗതം പറഞ്ഞു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.ബി.ആർ.സി ട്രെയിനർ വിനോദ്. ടി സ്പെഷ്യൽ എഡ്യുക്കേറ്റർ ദീപ.ജി.എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |