രാമനാട്ടുകര: കർഷകത്തൊഴിലാളി പെൻഷൻ ഉപാധി രഹിതമാക്കുക, ക്ഷേമനിധി പ്രതിമാസ അടവിന് ആനുപാതികമായി സർക്കാർ വിഹിതം ഉയർത്തുക, തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മറ്റി നടത്തുന്ന സമര പ്രചാരണ ജാഥയുടെ ബേപ്പൂർ നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുഭീഷ് മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് ഹസൻ, സുരേഷ് കെ, കെ.ടി റസാക്ക്, ടി.പി.ശശിധരൻ, പ്രദീപ് പനേങ്ങൽ, ശിവരാമൻ കോതേരി , അയ്യപ്പൻ എം.പി, സുരേഷ് കുമാർ കാവുങ്കര, രാമദാസൻ സി.കെ, ഗോപാലകൃഷ്ണൻ ആവയിൽ ,പ്രവീൺ കെ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.മുഹമ്മദ് ഹസൻ (ചെയർമാൻ), സുഭീഷ് മാരാത്ത് (കൺവീനർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |