വിജയ് സേതുപതിയെ നായകനാക്കി തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം തബു പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ്. വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. വളരെ ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ഇതിലൂടെ സംവിധായകൻ അവതരിപ്പിക്കുക.
ജൂണിൽ ചിത്രീകരണം ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. സി.ഇ. ഒ- വിഷു റെഡ്ഡി, പി.ആർ. ഒ- ശബരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |