കാസർകോട്: കല്ല്യോട്ട് ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എട്ടാം പ്രതി പാക്കം വെളുത്തോളിയിലെ എ. സുബീഷ്(29), പത്താം പ്രതി ടി.രഞ്ജിത്(46), 15ാം പ്രതി കല്ല്യോട്ടെ സുരേന്ദ്രൻ എന്ന വിഷ്ണുസുര(47) എന്നിവർ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അപ്പീൽ പരിഗണിക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. ഇന്നലെ പരിഗണിക്കേണ്ട ഹർജി അഭിഭാഷകസമരത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. അടുത്തയാഴ്ച ഹർജി പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ളയാണ് പ്രതികൾക്കായി ഹാജരാകുന്നത്. സി.ബി.ഐക്ക് വേണ്ടി സീനിയർ സ്റ്റാൻഡിംഗ് കോൺസലും ഹൈക്കോടതിയിലെ അഭിഭാഷകനുമായ കെ.പി.സതീശൻ ഹാജരാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |