ന്യൂഡൽഹി : രാജ്യത്ത് സ്ത്രീകൾക്കെതിരെ കൊടിയ അതിക്രമങ്ങൾ പതിവാകുന്നതിൽ ലജ്ജ തോന്നുന്നെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഒഡീഷയിൽ 15കാരിയെ മൂന്നുപേർ ചേർന്ന് കത്തിച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. ജൂലായ് 19നായിരുന്നു സംഭവം.
സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും സുരക്ഷിത ജീവിത സാഹചര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി വനിതാ അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇപ്പോഴുമുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. നാണക്കേടാണിത്. സ്‌കൂൾ വിദ്യാർത്ഥികൾ, വീട്ടു ജോലിക്കാർ, ഗ്രാമ മേഖലകളിലെ കുട്ടികൾ എന്നിവരെ ശാക്തീകരിക്കാൻ നടപടികളുണ്ടാകണം. ഇതിനായി കേന്ദ്രസർക്കാർ അടക്കം നിർദ്ദേശങ്ങൾ മുന്നോട്ടുവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |