തിരുവനന്തപുരം: മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ.ഇസ്മയിലിനെ ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടിക്ക് സംസ്ഥാന കൗൺസിലിന്റെ അംഗീകാരം. സി.പി.ഐ നേതാവ് പി.രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയിൽ മാദ്ധ്യമങ്ങൾക്ക് നൽകിയ വിവാദ പ്രതികരണത്തെ തുടർന്നാണ് സംസ്ഥാന എക്സിക്യുട്ടീവ് സസ്‌പെന്റ് ചെയ്തത്. ഇക്കാര്യം ഇന്നലെ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറി ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തു. തുടർച്ചയായി മൂന്നു തവണ മുന്നറിയിപ്പ് കൊടുത്തിട്ടും പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന തുടർന്നതിനാലാണ് നടപടിയെടുത്തതെന്ന് അദ്ദേഹം യോഗത്തെ അറിയിച്ചു. . യോഗം ഇന്നും തുടരും . സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും ചേരി തിരിഞ്ഞുള്ള മത്സരങ്ങൾ ഒഴിവാക്കണമെന്നും സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗൺസിൽ യോഗത്തിൽ നിർദേശിച്ചു.. ആർക്കും മത്സരിക്കാം, എന്നാൽ വിഭാഗീയത അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |