ഇലന്തൂർ: ഇലന്തൂർ ബ്ലോക്ക് ക്ഷീര വികസന ഓഫീസിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ അംഗീകാരം ലഭിച്ചു. ബ്ലോക്കിലെ പഞ്ചായത്തുകളിലെയും പത്തനംതിട്ട നഗരസഭയിലെയും ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ, കർഷകർക്കാവശ്യമായ സേവനങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയതിനാണ് അംഗീകാരം. സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള സമയ പരിധിക്കുള്ളിൽ സേവനങ്ങളും ആനുകൂല്യങ്ങളും നൽകുന്നതും ഫയലുകൾ തീർപ്പാക്കുന്നതും വിലയിരുത്തി. ഹരിതചട്ടം പാലിച്ച ഫ്രണ്ട് ഓഫീസ്, ഇ-ഓഫീസ്, പരാതി സംവിധാനങ്ങൾ എന്നിവ ശ്രദ്ധേയമാണ്. എല്ലാ ജീവനക്കാരും ഒത്തൊരുമയോടെ പ്രവർത്തിച്ചതാണ് നേട്ടത്തിലെത്തിച്ചതെന്ന് ക്ഷീര വികസന ഓഫീസർ എസ്. മഞ്ജു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |