പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ ബോളിവുഡ് താരം കരീന കപൂറും മലയാളിതാരം മഡോണ സെബാസ്റ്റ്യനും. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽനിന്ന് രശ്മി മന്ദാനയെ ഒഴിവാക്കി.
ആക്ഷൻ പാക്കഡ് ത്രില്ലർ ചിത്രമായ സ്പിരിറ്റ് അടുത്തമാസം ചിത്രീകരണം ആരംഭിക്കും. സ്പിരിറ്റിൽ പൊലീസ് വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. കഥാപാത്രത്തിനുവേണ്ടി കഠിന പരിശീലനത്തിനാലാണ് പ്രഭാസ്. അനിമൽ എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന ചിത്രം ഹൈദരാബാദിലാണ് തുടക്കം കുറിക്കുക. ഒരു ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് സന്ദീപ് റെഡ്ഡിയുടെ തീരുമാനം. സ്പിരിറ്റിനുവേണ്ടി വലിയ ഒരു കോൾ ഷീറ്റാണ് പ്രഭാസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രഭാസിന്റെ
ഫൗജി, ദ രാജാസാബ് എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷമേ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കൂ. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഫൗജിയുടെ ചിത്രീകരണത്തിനിടെ പ്രഭാസിന് പരിക്കേറ്റിരുന്നു. നിറുത്തിയ ചിത്രീകരണം വീണ്ടും പുനരാരംഭിച്ചു. ഇതിന് ശേഷമേ മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രം ദ രാജാസാബിന്റെ അവസാന ഷെഡ്യൂൾ ആരംഭിക്കൂ.
അതേസമയം പ്രേമത്തിലൂടെയാണ് മഡോണ സെബാസ്റ്റ്യൻ തെലുങ്കിൽ എത്തുന്നത്. മലയാള ചിത്രം പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് ആണ്. ശ്യാംസിംഹ റോയ് ആണ് മറ്റൊരു ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |