പയ്യന്നൂർ : ഉത്തര കേരള അക്ഷരശ്ലോക സമിതി 11-ാം വാർഷികാഘോഷം
17 ന് ഗവ.ബോയ്സ് ഹൈസ്കൂൾ എ.കെ.കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അംഗങ്ങൾക്ക് പുറമെ കണ്ണൂർ - കാസർകോട് ജില്ലകളിലെ സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ കൂടി പങ്കെടുക്കുന്ന ഏകാക്ഷര സമ്പ്രദായത്തിലുള്ള അക്ഷരശ്ലോക മത്സരം രാവിലെ ഒൻപതരക്ക് ആരംഭിക്കും. വിജയികൾക്ക് കേഷ് പ്രൈസ് സമ്മാനിക്കും.വൈകീട്ട് 4ന് പ്രസിഡന്റ് ഒ.എം.മധുസൂദനന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്കൃത സർവ്വകലാശാല പ്രൊഫ.ഡോ.പി.വി.നാരായണൻ ഉൽഘാടനം ചെയ്യും. നഗരസഭാംഗം മണിയറ ചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്യും. ഗുരുക്കൻമാരെയും വിവിധ പുരസ്കാര ജേതാക്കളെയും ആദരിക്കും.
വാർത്താ സമ്മേളനത്തിൽ കെ.കെ.എസ്.പൊതുവാൾ, വി.എം.ഉണ്ണികൃഷ്ണൻ നമ്പീശൻ, ഒ.എം.മധുസൂദനൻ, വി.പി.ബാലകൃഷ്ണൻ, പി.പി.കുഞ്ഞിക്കണ്ണൻ, പി.ടി.ദാമോദരൻ നമ്പ്യാർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |