തിരുവനന്തപുരം: മാലിന്യസംസ്‌കരണ പ്ലാന്റുകൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എതിർപ്പുയർത്തുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമം വിജയത്തിലേക്ക്. വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് മന്ത്രി എം.ബി.രാജേഷ് വിളിച്ചുചേർത്ത യോഗത്തിൽ തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തുറന്ന സമീപനം സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിവിധ മേഖലകളിൽനിന്നെത്തിയവർ പ്രതികരിച്ചു.
മുട്ടത്തറ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉൾപ്പെടെ നേരിട്ട് സന്ദർശിച്ചശേഷമാണ് അവർ ചർച്ചയ്ക്ക് എത്തിയത്. സംസ്ഥാനത്തെ മികച്ച മാലിന്യ സംസ്‌കരണ മാതൃകകൾ ജനനേതാക്കൾ സന്ദർശിക്കണമെന്ന് മന്ത്രി രാജേഷ് പറഞ്ഞു. മാലിന്യ സംസ്‌കരണ പദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്നവരുമായി തുറന്ന ചർച്ചകൾക്ക് സർക്കാർ ഇനിയും തയ്യാറാണെന്നും വ്യക്തമാക്കി.
മുൻ ചീഫ് സെക്രട്ടറി വി.വേണു മോഡറേറ്ററായി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.വി. അനുപമ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |