കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായ ഡോ. ശൂരനാട് രാജശേഖന് നാട് നിറമിഴികളോടെ യാത്രാമൊഴി നൽകി. വലിയ ആൾക്കൂട്ടത്തോടെയുള്ള യാത്രഅയ്പ് വേണ്ടെന്ന് ശൂരനാട് രാജശേഖരൻ നേരത്തെ പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദർശനത്തിന് വച്ച ചാത്തന്നൂർ ശീമാട്ടിയിലുള്ള വസതിയായ ലക്ഷ്മിനിവാസിലെത്തി സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ അടൂർ പ്രകാശ്, എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കന്നിൽ സുരേഷ്, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, പഴകുളം മധു, എം.എം.നസീർ, ജ്യോതികുമാർ ചാമക്കാല, ശരത്ചന്ദ്ര പ്രസാദ്, കെ.സി.രാജൻ, എ.എ.ഷുക്കൂർ, എൻ.പീതാംബരക്കുറുപ്പ്, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, മുൻ മേയർ പ്രസന്ന ഏണസ്റ്റ്, ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിത്തു.
വിയോഗം പുരസ്കാരം ഏറ്റുവാങ്ങാനിരിക്കെ
പത്രപ്രവർത്തക ട്രേഡ് യൂണിയൻ നേതാവായിരുന്ന സി.ആർ.രാമചന്ദ്രന്റെ പേരിലുള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ സി.ആർ.സ്മാരക പുരസ്കാരം 23ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയിൽ നിന്ന് ഏറ്റുവാങ്ങാനിരിക്കെയാണ് അദ്ദേഹം യാത്രയായത്.
കൊല്ലം കുന്നത്തൂർ ശൂരനാട് പായിക്കാട് തറവാട്ടിൽ പി.എൻ.രാഘവൻ പിള്ളയുടെയും കെ.ഭാർഗവി അമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായി 1949 ജനുവരി 18നാണ് ജനിച്ചത്. അറിവ് അന്വേഷണം-ശൂരനാട് കുഞ്ഞൻ പിള്ളയുടെ സംഭാവനകൾ, മാറുന്ന ഇന്ത്യൻ രാഷ്ട്രീയം, ശൂരനാട് കുഞ്ഞൻ പിള്ള അറിവിന്റെ പ്രകാശ ഗോപുരം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. ഡി.സി.സി ഓഫീസ് സ്ഥിതി ചെയ്യുന്ന ഭൂമി പാർട്ടിയുടെ പേരിൽ പതിച്ചുവാങ്ങിയത് അദ്ദേഹം പ്രസിഡന്റായിരിക്കെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |