ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും നന്ദി അറിയിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹംദാൻ ചൊവ്വാഴ്ച ഇന്ത്യയിലെത്തിയിരുന്നു. തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഹൃദയംഗമമായ നന്ദി അറിയിക്കുകയാണെന്ന് എക്സിൽ ഹിന്ദി,ഇംഗ്ലീഷ്,അറബി ഭാഷകളിലായി പങ്കുവച്ച കുറിപ്പിൽ ഹംദാൻ പറഞ്ഞു. യു.എ.ഇയും ഇന്ത്യയും നൂറ്റാണ്ടുകളായി ബന്ധമുണ്ടെന്നും ശോഭനമായ ഭാവിയ്ക്കായി ഇരുരാജ്യങ്ങളും പരസ്പര പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്നതായും ഹംദാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണം വിപുലമാക്കാനും കൂടിക്കാഴ്ചയ്ക്കിടെ മോദിയും ഹംദാനും ധാരണയിലെത്തിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായും ഹംദാൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |