മോഹൻലാൽ - ശോഭന കോമ്പോ വീണ്ടും എത്തുന്ന തുടരും എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 37 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ടീസർ. ഏപ്രിൽ 25ന് റിലീസ് ചെയ്യും. 'ആഘോഷിച്ചാട്ടെ, താടി ഇരുന്നാ യർക്കെടാ പ്രശ്നം എന്ന കുറിപ്പോടെ സംവിധായകൻ തരുൺ മൂർത്തി ടീസർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ജയറാം - ഉർവശി ചിത്രം മുഖചിത്രത്തിലെ പാട്ടിന്റെ പശ്ചാത്തലത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീട് കാണിച്ചാണ് ടീസർ തുടങ്ങുന്നത്. തുടർന്ന് വീടിന്റെ ചുമരിലെ ചില ചിത്രങ്ങളാണ് കാണിക്കുന്നത്. ഭാരതിരാജയ്ക്കും കമൽഹാസനും മമ്മൂട്ടിയ്ക്കുമൊപ്പമുള്ള മോഹൻലാലിന്റെ പഴയ ചിത്രങ്ങളാണിത്. പിന്നീടാണ് മോഹൻലാലും ശോഭനയും എത്തുന്നത്. കണ്ണാടിയിൽ നോക്കി താടി മുറിക്കാൻ ശ്രമിക്കുന്ന മോഹൻലാലിനോട് 'താടിയിൽ തൊട്ടാൽ കൈ വെട്ടും, ആ താടി അവിടെ ഇരുന്നാൽ ആർക്കാണ് പ്രച്നം" എന്ന് ചോദിച്ച് ശോഭന നടന്നുപോകുന്നതാണ് ടീസർ. ''ഡേയ് ഇന്ത താടി ഇരുന്നാൽ ആർക്കാടാ പ്രച്നം" എന്നു മോഹൻലാലിന്റെ ചോദ്യം വീണ്ടും കാണിച്ചാണ് ടീസർ അവസാനിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |