സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്രക്കൊമ്പൻ എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം നാളെ പാലയിൽ ആരംഭിക്കും. ഈരാറ്റുപേട്ട ആണ് മറ്റൊരു ലൊക്കേഷൻ. സുരേഷ് ഗോപി ആദ്യ ദിവസം തന്നെ ജോയിൻ ചെയ്യും. തിരുവനന്തപുരം സെൻട്രൽ ജയിലിലും പരിസര പ്രദേശത്തുമായിരുന്നു ആദ്യഘട്ട ചിത്രീകരണം. ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ള താരങ്ങൾ ഈ ഷെഡ്യൂളിലുമുണ്ട്.
കബീർ ദുഹാൻ സിംഗ്, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ്, സുചിത്ര നായർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ അണിനിരക്കുന്നു. കോ പ്രൊഡ്യൂസേഴ്സ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, ഛായാഗ്രഹണം - ഷാജികുമാർ, സംഗീതം - ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ - സുധി മാഡിസൺ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻ കാസർകോട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പി.ആർ.ഒ - ശബരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |