തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വഞ്ചിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പേട്ട വിജയകുമാറിന്റെ നേതൃത്വത്തിൽ കവറടി ജംഗ്ഷൻ മുതൽ പാറ്റൂർ വരെ പന്തം കൊളുത്തി പ്രകടനം നടത്തി.പാറ്റൂരിൽ നടന്ന സമാപനം മുൻ കൗൺസിലർ ഡി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.കവറടി ജംഗ്ഷനിൽ ബ്ലോക്ക് പ്രസിഡന്റ് സേവിയർ ലോപ്പസ് ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് ഭാരവാഹികളായ കെ.ഗോപാലകൃഷ്ണൻ നായർ,സനൽ രാജ്, എ.കെ.നിസാർ,മുൻ കൗൺസിലർ ശ്രീമതി സരോജം,വഞ്ചിയൂർ ഉണ്ണി,അഡ്വക്കേറ്റ് മോഹനൻപിള്ള,എൽ.അശോകകുമാർ,ഭരത് തമ്പി,ആർ.രാജീവ്,വാർഡ് പ്രസിഡന്റുമാരായ എസ്.സുരേഷ് കുമാർ,ജി,ഗിരീഷ് കുമാർ,മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീല ഉദയകുമാർ,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അഡ്വക്കേറ്റ് ദേവിക,അനന്തു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |