പത്തനംതിട്ട : ആഗോള സാമൂഹിക സാംസ്‌കാരിക സംഘടനയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും നടത്തി. ജില്ലാ പ്രസിഡന്റ് റെജി മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ കൺവീനർ ബിജു മലയിൽ, സെൻട്രൽ ജോയിന്റ് സെക്രട്ടറി തൗഫീഖ് എം.കെ, മാനേജിംഗ് കമ്മിറ്റിയംഗം ടെസ്സി ഏബ്രഹാം, സംസ്ഥാന വനിതാവിഭാഗം കൺവീനർ ഡോ.അപർണ്ണ ഫിലിപ്പ്, മിനി ബാബു, അജേഷ് വി.എസ് തുടങ്ങിയവർ പ്രസംഗിച്ചു. ടെസ്സി ഏബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |