വാടാനപ്പിള്ളി : നടുവിൽക്കരയിൽ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് മോഷണം. തെക്കേ റേഷൻ കടയ്ക്ക് കിഴക്ക് പുഴയോരത്തെ വന്നേരി കുടുംബ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മതിൽ ചാടി അകത്ത് കടന്ന മോഷ്ടാവ് ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് പൊളിച്ച് പണം കവർന്നത്. മോഷ്ടാവ് വരുന്നതും മതിൽ ചാടുന്നതും പണം കവരുന്നതും സമീപം സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മുമ്പ് പലതവണ മോഷണം നടന്നിരുന്നു. ഇതോടെയാണ് മോഷ്ടാവിനെ കണ്ടെത്താൻ ക്ഷേത്രത്തിന് സമീപം സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്. വാടാനപ്പിള്ളി പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |