ശിവഗിരി: ശിവഗിരിയിൽ നടന്നുവരുന്ന കുട്ടികളുടെ അവധിക്കാല പഠന ക്യാമ്പ് ഇന്ന് സമാപിക്കും. കഴിഞ്ഞ ഒരാഴ്ചക്കാലമായി നാടിന്റെ നാനാഭാഗത്തു നിന്നും മറുനാടുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് ശിവഗിരിയിലെത്തി ക്യാമ്പിൽ പങ്കെടുത്തു വരുന്നു. വിദ്യാദേവതയുടേയും മഹാഗുരുവിന്റേയും സന്നിധിയിൽ താമസിച്ച് ഗുരുദേവദർശനം,ആനുകാലിക വിഷയങ്ങൾ എന്നിവയിൽ അറിവ് നേടാനുള്ള അവസരമാണ് അവധിക്കാല പഠന ക്യാമ്പിലൂടെ സാദ്ധ്യമാകുന്നത് . മഠത്തിലെ സന്യാസി ശ്രേഷ്ഠരും സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖരും പഠനസംബന്ധമായി അറിവ് പകർന്ന് നൽകിയ ക്യാമ്പിന്റെ സമാപനദിനമായ ഇന്ന് രക്ഷിതാക്കളെ ഉൾപ്പെടുത്തി പ്രത്യേക യോഗം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |