ഇന്ത്യൻ ഫലകങ്ങൾ രണ്ടായി പിളരുകയാണെന്ന സൂചനയുമായി ഭൗമശാസ്ത്രജ്ഞർ. ഈ പ്രതിഭാസം സംഭവിക്കുന്നതോടെ ഭൂമിശാസ്ത്രപരമായി വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ പഠനം. അമേരിക്കൻ ജിയോഫിസിക്കൽ യൂണിയനിലാണ് പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് ഡീലാമിനേഷന് (പല ഫലകങ്ങളായി വേർപെട്ട് പോകുന്ന പ്രതിഭാസം) കാരണമാകുമെന്നും ഭൂമിയുടെ ആവരണങ്ങളിലൊന്നായ മാന്റിലിലേക്ക് (ഭൂവൽക്കത്തിലേക്ക്) താഴ്ന്ന് പോകുമെന്നും പറയുന്നു.
ഏകദേശം 60 ദശലക്ഷം വർഷങ്ങളായി ഇന്ത്യൻ ഫലകം യൂറേഷ്യൻ ഫലകവുമായി കൂട്ടിയിടിക്കുകയാണ്. ഇതാണ് ഹിമാലയൻ പർവ്വതിനിരയുടെ രൂപീകരണത്തിന് പിന്നിലെ ഘടകം. ഇത് ഇപ്പോഴും തുടരുകയാണ്. സമീപകാലങ്ങളിൽ ഉണ്ടായ പുതിയ പഠനമാണ് ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യൻ ഫലകത്തിന്റെ ഒരു ഭാഗം ഡീലാമിനേഷന് വിധേയമാകുന്നുവെന്നാണ് കണ്ടെത്തൽ. ഫലകത്തിന്റെ കട്ടികുറഞ്ഞ ഒരു ഭാഗം മറ്റൊരു ഭാഗത്തിലേക്ക് താഴ്ന്ന് പോകുകയാണ്. ടിബറ്റൻ നീരുറവകളിലെ ഭൂകമ്പ തരംഗങ്ങളും ഹീലിയം ഐസോടോപ്പുകളും വിശകലനം ചെയ്തതിനുശേഷമാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.
മുൻപ് ഫലകത്തിൽ ലംബമായ ഒരു വിളളലും കണ്ടെത്തിയിരുന്നു. ഭൂഖണ്ഡങ്ങൾ ഇത്തരത്തിൽ വേർപെട്ട് പോകാൻ സാധിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും ഉട്രെക്റ്റ് സർവകലാശാലയിലെ ജിയോഡൈനാമിസ്റ്റായ ഡൗവ് വാൻ ഹിൻസ്‌ബെർഗൻ പറഞ്ഞു. ഇത്തരത്തിൽ ഡീലാമിനേഷൻ പ്രക്രിയ നടക്കുന്നത് ഭൂകമ്പ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും പഠനങ്ങളുണ്ട്.സ്റ്റാൻഫോർഡ് സർവകലാശാലയിലെ ജിയോഫിസ്റ്റായ സൈമൺ ക്ലെമ്പ്രററും ചൂണ്ടിക്കാണിച്ചതുപോലെ ഹിമാലയൻ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഫലകങ്ങൾ നിരന്തരം കൂട്ടിയിടിക്കുന്നതിലൂടെ ഫലകങ്ങൾക്കിടയിലെ സമ്മർദ്ദം വർദ്ധിക്കാൻ കാരണമാകും. ഇത് ടിബറ്റൽ പീഠഭൂമിയിൽ കൂടുതൽ ഭൂകമ്പ സാദ്ധ്യത ഉണ്ടാക്കും. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ പഠിച്ചു വരികയാണെന്ന് മൊണാഷ് സർവകലാശാലയിലെ ജിയോഡൈനാമിസ്റ്റായ ഫാബിയോ കാപ്പിറ്റാനിയോ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |