മേപ്പയ്യൂർ: കോത്തമ്പ്ര ഫൌണ്ടേഷൻ ദേശീയ വോളിബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച മേപ്പയ്യൂർ എടത്തിൽ മുക്കിലെ യാദവ് കൃഷ്ണയെ ആദരിച്ചു. എം.എം അഷ്‌റഫ് അദ്ധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൌണ്ടേഷൻ ചെയർമാൻ മൂസ കോത്തമ്പ്ര ഉപഹാരസമർപ്പണവും ക്യാഷ് അവാർഡ് വിതരണവും നടത്തി. മുനീർ കുളങ്ങര, മുജീബ് കോമത്ത്, ഹുസൈൻ കമ്മന അമ്മത് കീപ്പോട്ട്, പി.കെ കുഞ്ഞബ്ദുല്ല, എം പ്രസന്ന, കെ. ജിഷ, അജ്നാസ് കാരയിൽ, പി.കെ അനിൽ കുമാർ,അൻവർ കുന്നങ്ങാത്ത്, സി.കെ. റസീന, എൻ. സലാം, വി.വി നസ്റുദ്ധീൻ,ജസീല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |