മുഹമ്മ: ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. മുതിർന്ന പൗരൻ പി. ഡി. കുര്യാക്കോസും ഭാര്യ മറിയാമ്മ കുര്യാക്കോസും ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു. രഞ്ജിനി പ്രദീപ് അധ്യക്ഷയായി. രക്ഷാധികാരി കെ.എസ്.സുനിമോൻ പ്രസിഡന്റ് സി.ആർ.ഷാജി , ഫൗണ്ടർ ചേഞ്ച് മേക്കേഴ്സ് എസ്.ശിവമോഹൻ, സി.വി.വിപിൻ, എം.എ.സെലിൻ എന്നിവർ സംസാരിച്ചു. 'കനിവ് 'ചികിത്സ ധനസഹായ വിതരണം ചെയ്തു. കെ.സി. ഷിബു സ്വാഗതവും കെ.വി.ജൂഡി നന്ദിയും പറഞ്ഞു.തുടർന്ന് പുന്നപ്ര ജ്യോതികുമാറും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |