നന്മണ്ട: ഇ.കെ. നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നന്മണ്ട ഫെസ്റ്റിൻ്റെ ഭാഗമായി സർഗ സായാഹ്നം സംഘടിപ്പിച്ചു. സി.പി.എം)ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.
എം.ജെ. ശ്രീചിത്രൻ പ്രഭാഷണം നടത്തി. വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.ഡോ. കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വി.ബി. നായർ, സി.പി. വാസു, സി. ഉഷ, രവി മാണിക്കോത്ത് എന്നിവർ പ്രസംഗിച്ചു. കെ.കെ. അനിൽകുമാർ സ്വാഗതവും പി. ഗോവിന്ദൻ നന്ദിയും പറഞ്ഞു. മെഗാഷോ നടന്നു. ഇന്ന് സർഗ സായാഹ്നം നടക്കും.ഗ്രാമീണ കലോത്സവം അരങ്ങേറും. ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |