കായംകുളം: തെങ്ങിന്റെ മുകളിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്ക് അഗ്നിരക്ഷാസേന തുണയായി. കീരിക്കാട് തെക്ക് ഐക്യ ജംഗ്ഷന് സമീപം വെളുത്തേടത്ത് സന്തോഷ് കുമാറിന്റെ പുരയിടത്തിൽ തേങ്ങയിടാൻ കയറിയ ചത്തിസ്ഗഢ് സ്വദേശി വിക്കിയാണ്(21) കടന്നൽ കുത്തേറ്റ് തെങ്ങിന് മുകളിൽ കുടുങ്ങിയത്. കായംകുളം ഫയർ സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫിസർ സജിത്ത് ലാലിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ റെസ്ക്യൂ ഓഫീസർ ഷിജു ടി.സാം തെങ്ങിൽ കയറി കടന്നൽ കൂട്ടത്തെ തുരത്തിയശേഷമാണ് വിക്കിയെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. വിക്കിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |