കൊച്ചി: ഇരുചക്ര-മുച്ചക്ര വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി (ടി.വി.എസ്) പെട്രോണാസ് ടി.വി.എസ് ഇന്ത്യ വൺ മേക്ക് ചാമ്പ്യൻഷിപ്പിന്റെ 2025 സീസൺ പ്രഖ്യാപിച്ചു. ടി.വി.എസ് യംഗ് മീഡിയ റേസർ പ്രോഗ്രാം (വൈ.എം.ആർ.പി), ടി.വി.എസ് വിമൺസ് ഒ.എം.സി, ടി.വി.എസ് റൂക്കി ഒ.എം.സി, ടി.വി.എസ് ആർ.ആർ. 310 ഒ.എം.സി വിഭാഗങ്ങളിലായുള്ള സെലക്ഷൻ ട്രയൽസ് മെയ് 9 മുതൽ 11 വരെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ (എം.ഐ.സി) നടത്തും.
സെലക്ഷൻ മാനദണ്ഡവും ഷെഡ്യൂളും
30 വയസിന് താഴെയുള്ള റൈഡർമാർക്കായാണ് ടി.വി.എസ് യംഗ് മീഡിയ റേസർ പ്രോഗ്രാം (വൈ.എം.ആർ.പി). നേരിട്ടുള്ള ക്ഷണപ്രകാരം ഇതിൽ പങ്കെടുക്കാനാകും. സെലക്ഷൻ ട്രയൽസ് മെയ് 9ന് ചെന്നൈ എം.ഐ.സിയിൽ.
മെയ് പത്തിന് നടക്കുന്ന ടി.വി.എസ് വിമൺസ് ഒ.എം.സി പങ്കെടുക്കേണ്ട 40 വയസിന് താഴെയുള്ള വനിതാ റൈഡർമാർ 1986 ജനുവരി ഒന്നിനും 2010 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ലെവൽ 1 എഫ്.എംഎസ്.സി.ഐ ട്രെയിനിംഗ് സ്‌കൂൾ സർട്ടിഫിക്കേഷൻ നിർബന്ധം. മെയ് 11നാണ് 15 മുതൽ 21 വയസ് വരെ പ്രായമുള്ളവർക്കായുള്ള ടി.വി.എസ് റൂക്കി ഒ.എം.സി സെലക്ഷൻ ട്രയൽസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |