ചിറ്റാർ : ചിറ്റാർ ഫാക്ടറിപടിക്ക് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. കുടിവെള്ളക്ഷാമം ഏറെ നേരിടുന്ന പ്രദേശത്താണ് മാസങ്ങളായി പൈപ്പുലൈൻ ചോരുന്നത്. ചിറ്റാർ പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും ഇത്തരത്തിൽ കുടിവെള്ളം പാഴാകുന്നുണ്ട്. ചിറ്റാർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് സമീപം പൈപ്പുപൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത് നിരവധി തവണ പരാതികൾക്ക് ഇടയാക്കിയിരുന്നു. പൈപ്പുകളിലെ ചോർച്ച കാരണം ജലവിതരണവും കാര്യക്ഷമമാകുന്നില്ല. ഉയർന്ന പ്രദേശങ്ങൻളിലേക്ക് ജലം പമ്പ് ചെയ്തു എത്തിക്കാനാകാത്ത സാഹചര്യമാണുള്ളത്. അധികൃതർ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |