കോഴിക്കോട്: അവധിക്കാലത്ത് നാട്ടിലേക്കുള്ള തിക്കും തിരക്കും നിറഞ്ഞ യാത്രകൾക്ക് ചെറിയ ആശ്വാസം നൽകുകയാണ് റെയിൽവേയുടെ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ. മേയ് വരെയുള്ള മിക്ക അന്തർസംസ്ഥാന യാത്രകൾക്കും ഇപ്പോൾ തന്നെ ടിക്കറ്റുകൾ കിട്ടാത്ത സ്ഥിതിയാണ്. തിരക്കിൽ ലാഭം കൊയ്യുന്നത് സ്വകാര്യബസുകളാണ്. പലപ്പോഴും നിശ്ചിത നിരക്കിന്റെ രണ്ടോ, മൂന്നോ മടങ്ങാണ് ബസുകൾ ടിക്കറ്റ് ചാർജായി ഈടാക്കുന്നത്. ഏറ്റവും കൂടുതൽ മലയാളികൾ യാത്ര ചെയ്യുന്ന ബംഗളൂരുവിൽ നിന്നുൾപ്പെടെ സ്പെഷ്യൽ ട്രെയിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഈസ്റ്ററിനും സ്പെഷ്യൽ ട്രെയിനുകളുണ്ട്.
മംഗളൂരു ജംഗ്ഷൻ- തിരുവനന്തപുരം നോർത്ത്
മംഗളൂരു ജംഗ്ഷൻ- തിരുവനന്തപുരം നോർത്ത് സമ്മർ സ്പെഷ്യൽ ട്രെയിൻ (06041) ശനിയാഴ്ചകളിൽ വൈകീട്ട് 6 ന് മംഗുളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 6.35 ന് തുരുവനന്തപുരം നോർത്തിലെത്തും. ഏപ്രിൽ 19, 26, മേയ് മൂന്ന് എന്നീ ദിവസങ്ങളിലാണ് സർവീസ്.
ഇതേ ട്രെയിൻ (06042) തിരിച്ച് ഞായറാഴ്ച വൈകീട്ട് 6.40 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ മംഗളുരു ജംഗ്ഷനിൽ എത്തും. പുലർച്ചെ 1.47 ന് കോഴിക്കോട് എത്തിച്ചേരും. ഏപ്രിൽ 20,27, മേയ് നാല് എന്നീ ദിവസങ്ങളിലാണ് സർവീസ്.
എസ്.എം.വി.ടി ബംഗളൂരു- തിരുവനന്തപുരം നോർത്ത്
എസ്.എം.വി.ടി ബംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ ( 06555). ബംഗളൂരുവിൽ നിന്ന് വെള്ളിയാഴ്ചകളിൽ രാത്രി 10 ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ഏപ്രിൽ 18, 25, മെയ് രണ്ട്. ഒൻപത്, 16, 23, 30 ദിവസങ്ങളിലാണ് സർവീസ്.
ഇതേ ട്രെയിൻ (06556) തിരിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ന് യാത്ര ആരംഭിച്ച് പിറ്റേദിവസം രാവിലെ 7.30 ന് ബംഗളൂരുവിൽ എത്തും. ഏപ്രിൽ 20, 27, മെയ് നാല്, 11, 18, 25, ജൂൺ ഒന്ന് ദിവസങ്ങളിലാണ് സർവീസ്.
ലോകമാന്യതിലക്- തിരുവനന്തപുരം നോർത്ത്
മുംബെെ ലോകമാന്യതിലകിൽ നിന്നും എല്ലാ വ്യാഴാഴ്ചയും വെെകീട്ട് 4 ന് പുറപ്പെട്ട് വെള്ളിയാഴ്ച രാത്രി 10 .45 ന്
തിരുവനന്തപുരം നോർത്തിൽ സർവീസ് അവസാനിക്കുന്ന ലോകമാന്യതിലക്- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ വീക്ക്‌ലി ( 01063).
തിരുവനന്തപുരം നോർത്തിൽ നിന്ന് എല്ലാ ശനിയാഴ്ചയും വെെകീട്ട് 4.20 ന് യാത്ര തുടങ്ങി തിങ്കൾ പുലർച്ചെ 12.45 ന് ലോകമാന്യതിലകിൽ എത്തുന്ന തിരുവനന്തപുരം നോർത്ത് - ലോകമാന്യതിലക് സ്പെഷ്യൽ വീക്ക്‌ലി (01064) എന്നീ ട്രെയിനുകളും അവധിക്കാലത്തേക്ക് അനുവദിച്ചവയാണ്. മേയ് 31 വരെ ഈ രണ്ട് ട്രെയിനുകളും സർവീസ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |