ചിറ്റൂർ: 2025-26 ജനകീയസൂത്രണ പദ്ധതി പ്രകാരം ചിറ്റൂർ-തത്തമംഗലം നഗരസഭ കൃഷിഭവൻ പരിധിയിൽ ഡെയിഞ്ച വിത്ത് വിതരണം നടത്തി. നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷീജ അദ്ധ്യക്ഷത വഹിച്ചു. 250 ഏക്കർ സ്ഥലത്തേക്കുള്ള വിത്താണ് വിതരണം ചെയ്തത്. കൃഷി അസിസ്റ്റന്റുമാരായ അജീഷ് കുമാർ, രഞ്ജിനി, ഇക്കോ ഷോപ്പ് കൺവീനർ ഗോപി, കെ.രാജീവൻ, മണി, കെ.മോഹനൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |