മാന്നാർ: കുരട്ടിക്കാട് 1647ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. കരയോഗം പ്രസിഡന്റ് ജി.ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭുവനേശ്വരി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആർ.രാജീവൻ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. വനിതാ സമാജം പ്രസിഡന്റ് രശ്മി ശ്രീകുമാർ, സെക്രട്ടറി കനകം അപ്പുക്കുട്ടൻ, കരയോഗം സെക്രട്ടറി പി. വി.പ്രസന്നകുമാർ, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ പിള്ള, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.സി. സുരേഷ്‌കുമാർ, പ്രദീപ് ശാന്തിസദൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |