ആലപ്പുഴ: വയോധികനെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കരുതെന്നും സ്വന്തം വീട്ടിൽ താമസിക്കുന്നത് തടയരുതെന്നുമുള്ള മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിച്ച് മക്കൾ തന്നെ ഉപദ്രവിക്കില്ലെന്ന് ഉറപ്പു നൽകിയതായി വയോധികൻ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.തുടർന്ന് വയോധികൻ സമർപ്പിച്ച പരാതി കമ്മിഷൻ അംഗം വി.ഗീത കേസ് തീർപ്പാക്കി. ആർ.ഡി.ഒയിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കരുതെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ, എതിർകക്ഷി ഉത്തരവ് അനുസരിച്ചില്ല.തുടർന്ന് പരാതിക്കാരനെ മകൻ ഉപദ്രവിക്കരുതെന്ന് ഉറപ്പാക്കണമെന്ന് അമ്പലപ്പുഴ എസ്. എച്ച്.ഒക്ക് ആർ.ഡി.ഒ നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |