കോഴിക്കോട്: മലാപ്പറമ്പ് ഫ്‌ളോറിക്കൻ റോഡിൽ പൈപ്പ് ലൈൻ പൊട്ടിയതിനാൽ നഗരത്തിലേക്കുള്ള വിവിധ ഇടങ്ങളിൽ ഇന്ന് കുടിവെള്ളം മുടങ്ങും. ഫ്‌ളോറിക്കൻ റോഡിൽ വേദ വ്യാസ വിദ്യാലയത്തിന് സമീപത്തെ മുഖ്യജലവിതരണ പൈപ്പിലാണ് ലീക്കുള്ളത്. ഇതോടെ എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണൻ നായർ റോഡ്, വെള്ളയിൽ, തിരുത്തിയാട്, ഗാന്ധി റോഡ്, കാരപറമ്പ്, തടമ്പാട്ട് താഴം, മാനാഞ്ചിറ എന്നിവിടങ്ങളിൽ ജലവിതരണം പൂർണമായും നിലയ്ക്കും. പണിനടക്കുന്നത് പ്രധാന പൈപ്പ് ലൈനിലായതുകൊണ്ടുതന്നെ എത്രയും 12 മണിക്കൂറിനുള്ളിൽ തന്നെ പ്രശ്നം പരിഹരിക്കുമെന്ന് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ പി.സി. ബിജു പറഞ്ഞു. വ്യക്തിഗത ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളം കരുതലോടെയും നിയന്ത്രിച്ചും ഉപയോഗിക്കണമെന്നും അദ്ദേഹം അറിയിച്ചു.
മെഡിക്കൽ കോളേജിൽ മുടങ്ങില്ല
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങുമെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തും കുടിവെള്ളവിതരണം മുടങ്ങില്ല. മാവൂർ കൂളിമാട് ടാങ്കിൽനിന്ന് വെള്ളം മെഡിക്കൽ കോളേജ്, സൂപ്പർ സ്പെഷ്യാലിറ്റി, പൊറ്റമ്മൽ, കോവൂർ, പുതിയറ ടാങ്കുകളിലെത്തിച്ച് വിതരണംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |