കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്ര് അംഗമായതോടെ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സാന്നിദ്ധ്യത്തിൽ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ കമ്മിറ്റിക്ക് മുന്നോടിയായി നടന്ന ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ കൂടിയാലോചനയിൽ മുഖ്യമന്ത്രിയാണ് രാഗേഷിന്റെ പേര് മുന്നോട്ടുവച്ചത്. ജില്ലാ കമ്മിറ്റി യോഗത്തിൽ എം.വി. ജയരാജൻ രാഗേഷിന്റെ പേര് നിർദ്ദേശിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാഗേഷ് രാജിവച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |