വടക്കാഞ്ചേരി : മർച്ചന്റ്‌സ് അസോസിയേഷൻ തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ പ്രധാമന്ത്രി ശ്രംയോഗി മാൻ ധൻ യോജന ദേശീയ പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുന്നു. ഇതിനായ് എന്റോൾമെന്റ് ക്യാമ്പ് നടന്നു. വടക്കാഞ്ചേരി അസി: ലേബർ ഓഫീസർ യു.വി.സുമിത്ത് പദ്ധതി വിശദീകരിച്ചു. ഭദ്രം വ്യാപാര കുടുംബ സുരക്ഷ പദ്ധതിയിൽ ഉൾപെടുത്തി മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ചെക്ക് കൈമാറി. അജിത് മല്ലയ്യ അദ്ധ്യക്ഷനായി. പാർലിമെന്റ് മാർച്ചിൽ പങ്കെടുത്ത വനിതാ വിംഗ് ജില്ലാ ട്രഷറർ ആലീസ് അബ്രഹാമിനെ അനുമോദിച്ചു. പി. എൻ. ഗോകുലൻ, സി.എ.ഷംസുദ്ദീൻ, പ്രശാന്ത് മേനോൻ, പ്രശാന്ത് മല്ലയ്യ , കെ.ജയകുമാർ, പി.എസ്. അബ്ദുൾ സലാം സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |