കാഞ്ഞങ്ങാട്: പൂച്ചക്കാട് റൗളത്തുൽ ഉലൂം മദ്രസയിൽ നിന്നും അഞ്ചു മുതൽ 8 വരെ ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള പൂച്ചക്കാട് ശാഖ മുസ്ലിംലീഗിന്റെ അനുമോദനം എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാളികയിൽ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.എ ബക്കർ മുഖ്യപ്രഭാഷണം നടത്തി. സാദാത്ത് പൂച്ചക്കാട്, സിദ്ദീഖ് പള്ളിപ്പുഴ, ടി.പി.കുഞ്ഞബ്ദുള്ള, ഷാഫി മൗവൽ, എ.എം.എ ഖാദർ, മാഹിൻ പൂച്ചക്കാട്, കെ.സി ഷാഫി, അബ്ബാസ് മഠം, കോയ മുഹമ്മദ്, കുഞ്ഞാമദ് ഹാജി പൂച്ചക്കാട്,ബഷീർ പൂച്ചക്കാട് തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക് എ.കെ. എം.അഷ്റഫ് എം.എൽ.എ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കെ.സി ഷാഫി വിജയികൾക്കുള്ള നോട്ടുമാലകൾ അണിയിച്ചു. സദർ മുഅല്ലിം സദക്കത്തുള്ള ഹാഫിളിനെ ആദരിച്ചു. അസൈനാർ പൂച്ചക്കാട് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |