മണ്ണടി : പഴയകാവ് ഭഗവതിക്ഷേത്രത്തിലെ അഷ്ടാഭിഷേകവും കുങ്കുമാഭിഷേകവും ദർശിക്കാൻ വൻ ഭക്തജനത്തിരക്ക്. തന്ത്രി കുളക്കട നമ്പിമഠം രമേശ് ഭാനുഭാനു പാണ്ടാരത്തിന്റെ മുഖ്യകാർമ്മികത്വത്തിലാണ്ചടങ്ങുകൾ നടന്നത്. തുടർന്നു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മേൽശാന്തി ശിവദാസൻ പോറ്റിയെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരിച്ചു. ചികിത്സാ സഹായ വിതരണത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജി.ഗിരീഷ് നിർവഹിച്ചു. വാർഡ് മെമ്പർ മോഹൻ മാനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം റിസീവർ അഡ്വ.ഡി.രാധാകൃഷ്ണർ നായർ, അനിൽകുമാർ, രാജൻപിള്ള, കണ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |