പത്തനംതിട്ട : ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിൽ ബിസിനസ് കറസ്‌പോൺണ്ടന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പത്താം ക്ലാസ്. സ്വന്തമായി സ്മാർട്‌ഫോൺ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ, കിടപ്പുരോഗികൾ, ഗർഭിണികൾ, സാധാരണക്കാർ എന്നിവർക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസൽ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ 10ന് പത്തനംതിട്ട ടൗൺ ഹാളിൽ അഭിമുഖത്തിനെത്തണം. ഫോൺ : 0468 2221807.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |