കൊച്ചി: ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതിൽ കെ.എസ്.ഇ.ബി നൽകിയ ശുപാർശയിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ജൂൺ 3ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് ഡി.കെ. സിംഗ് ഉത്തരവിട്ടു. കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷനും വൈദ്യുതി ബോർഡിലെ ഒരുകൂട്ടം ജീവനക്കാരും നൽകിയ ഹർജിയിലാണ് നിർദ്ദേശം.
കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനവേതന പരിഷ്കരണം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2023ൽ സർക്കാർ വിദഗ്ദ്ധസമിതിയെ വച്ചിരുന്നു. വൈദ്യുതി ബോർഡിൽ വിരമിക്കൽപ്രായം 56ൽ നിന്ന് 58 ആക്കണമെന്ന ശുപാർശയാണ് വിദഗ്ദ്ധസമിതിക്ക് കെ.എസ്.ഇ.ബി നൽകിയത്. എന്നാൽ സമിതിയുടെ തീരുമാനം നീളുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വരുന്ന മേയ് 31ന് വിരമിക്കേണ്ട ജീവനക്കാരടക്കം കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |