തൃശൂർ: കുട്ടികൾക്ക് കൗതുകമായി ലക്ഷ്മിക്കുട്ടി. ജവഹർ ബാലഭവനിലാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ലക്ഷ്മിക്കുട്ടി എന്ന ആന എത്തിയത്. ഡോ. ഗിരിദാസ് ആനയെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ആന 200 ലിറ്റർ വെള്ളവും 200 കിലോ ഭക്ഷണവും കഴിക്കണമെന്നും ആനയുടെ ചെവി ശരീരത്തിന്റെ ഊഷ്മളത കുറയ്ക്കാൻ സഹായിക്കുന്നുവെന്നും ആറ് മണിക്കൂർ ഉറങ്ങുമെന്നും പറഞ്ഞു. തിരുവമ്പാടി ദേവസ്വം ലക്ഷ്മിക്കുട്ടി 3500 കിലോ ഉണ്ടെന്നും പറഞ്ഞു. ബാലഭവനിലെ ഒരു വിദ്യാർത്ഥിയെ അനമുകളിൽ കയറ്റി. ബാലഭവൻ ഭരണസമിതി അംഗം ഐ.സതീഷ് കുമാർ, തൃശൂർ എസ്.പി.സി.എ ഇൻസ്‌പെക്ടർ അനിൽ, തൃശൂർ റിട്ട. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. കെ.ജി.അശോകനും പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |