കാക്കനാട്: അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമായി അഗ്നി രക്ഷാസേനയുടെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ കാക്കനാട് ഓപ്പൺ എയർസ്റ്റേജിന് സമീപം ഫയർ മോക്ഡ്രില്ലും ബോധവത്കരണ ക്ലാസും നടത്തി. തൃക്കാക്കര ഫയർ ഓഫീസറും സിവിൽ ഡിഫൻസ് കോ ഓഡിനേറ്ററുമായ എം.പി.നിസാമിന്റെ നേതൃത്വത്തിലാണ് പ്രത്യേക പരിശീലനം നൽകിയത്. സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ നിമ ഗോപിനാഥ്, തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സിജു ടി. ബാബു, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം.മാഹിൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |