മരട്: ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത കൊച്ചി ക്യാമ്പെയിനിന്റെ ഭാഗമായി സ്റ്റുഡന്റ്സ് എംപവർമെന്റ് ഫൗണ്ടേഷന്റെ സഹകരണത്തോടെ എകദിന ശില്പശാല സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനംചെയ്തു. നമുക്കും യോദ്ധാവാകാം എന്ന സന്ദേശം ഉയർത്തി നടത്തിയ ശില്പശാലയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ, എക്സൈസ് അസി. ഇൻസ്പെക്ടർ എ.സി അരുൺകുമാർ, മരട് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്ബ് സൺ, സൈക്കോളജിസ്റ്റ് മിനി മോഹൻ ടി.എസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. ഭഗത് സോക്കർ ക്ലബ് പ്രസിഡന്റ് പി.ഡി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |