ചെന്നിത്തല: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗവും കുടുംബശ്രീ കാന്റീൻ നടത്തിപ്പുകാരിയുമായ വനിതയെ മോശം വാക്കുകളിലൂടെ അപമാനിച്ച ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ യോഗംസംഘടിപ്പിച്ചു. ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജൂു കുരുവിള ഉദ്ഘാടനം ചെയ്തു. ചെന്നിത്തല കിഴക്കൻ ഏരിയാ പ്രസിഡന്റ് ദീപാരാജൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീജ പത്മകുമാർ, ഹരി മണ്ണിരേത്ത്, ബിന്ദുപ്രദീപ്, പാർവ്വതീ രാജീവ്, പ്രവീൺ കാരാഴ്മ, രതീഷ് കാരാഴ്മ, സന്തോഷ് ചാല, വൈസ് പ്രസിഡൻ്റുമാരായ ബാബു ഗണേഷ്, ഉണ്ണി ഇരമത്തൂർ, സഹദേവൻ, ഉമ്മൻ ഡാനിയേൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |