തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ നടന്ന കോടികളുടെ തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. നിലവിൽ ഒരു ക്ളാർക്ക് മാത്രമാണ് പിടിക്കപ്പെട്ടത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരേയും തട്ടിപ്പിന്റെ പൂർണ്ണമായ ചിത്രവും പുറത്തുകൊണ്ടുവരണമെന്നും
സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ, വർക്കിംഗ് പ്രസിഡന്റ് ലജീവ് വിജയൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |