കൊച്ചി: ഷൈൻ ടോം ചാക്കോയിൽ നിന്ന് വിൻസി അലോഷ്യസിന് ദുരനുഭവം നേരിടേണ്ടിവന്നത് എടപ്പാളിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ. അണിയറ പ്രവർത്തകർ സെറ്റിൽ തന്നെ പ്രശ്‌നം തീർപ്പാക്കി. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ വിൻസി ആവർത്തിച്ചതോടെയാണ് വിഷയത്തിന് ചൂടുപിടിച്ചത്.
റിഹേഴ്സലിനിടെ നടന്റെ വായിൽ നിന്ന് വെളുത്ത വസ്തു പുറത്തേക്ക് തെറിച്ചുവീണത് കണ്ടു. വസ്ത്രം മാറാൻ പോയപ്പോൾ താൻ മാറ്റിത്തരാമെന്ന് നടൻ പറഞ്ഞു. ലൈംഗികചുവയോടെ സംസാരിച്ചെന്നുമാണ് സിനിമാ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി പറയുന്നത്.
ഷൂട്ടിംഗ് സെറ്റിൽ രൂപീകരിച്ച പരാതി പരിഹാര സമിതിയെ വിൻസി വിവരം അറിയിച്ചിരുന്നു. വനിതകൾ ഉൾപ്പെട്ട സമിതിയോട് നടൻ ക്ഷമ പറഞ്ഞതോടെ വിൻസി പരാതി ഒഴിവാക്കി. സംവിധായകൻ, ഛായാഗ്രാഹകൻ, നിർമ്മാതാവ് എന്നിവർ നടന് കർശനമായ താക്കീതും നൽകിയതോടെ പിന്നീട് പ്രശ്നങ്ങളുണ്ടായില്ല. സിനിമ പൂർത്തീകരിക്കാൻ വിൻസി സഹകരിച്ചു. സിനിമയ്‌ക്ക് ദോഷകരമാകുമെന്നതിനാലാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് വിൻസി വെളിപ്പെടുത്തി.
പരിശോധിക്കാൻ അമ്മയുടെ
മൂന്നംഗ സമിതി
കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് ശല്യം ചെയ്ത നടന്റെ പേര് സഹിതം പരാതി ലഭിച്ചാൽ ആരോപണവിധേയൻ അംഗമാണെങ്കിൽ നടപടി സ്വീകരിക്കുമെന്ന് താരസംഘടനയായ അമ്മ പ്രഖ്യാപിച്ചു. പ്രശ്‌നം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാൻ അഡ്ഹോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു.എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, സരയു, അൻസിബ എന്നിവരാണ് സമിതി അംഗങ്ങൾ.
വിൻസിയുമായി അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു. വിൻസിയുടെ നിലപാടിനെ അംഗീകരിച്ചു. പൂർണപിന്തുണയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |