തിരുവല്ല : ജോലിചെയ്ത കൂലി ഉടൻ നൽകുക, പാചകവാതക വില വർദ്ധന പിൻവലിക്കുക, 600രൂപ കൂലി നൽകുക. 200 ദിവസം ജോലി നൽകുക. തുടർച്ചയായി കരിനിയമങ്ങൾ കൊണ്ടുവന്ന് തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 20 മുതൽ 30 വരെ ജില്ലയിലെ മുഴുവൻ വാർഡുകളിലും തൊഴിലാളികളുടെ പ്രതിഷേധ കുടുംബസംഗമം നടത്താൻ തീരുമാനിച്ചതായി യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ. സനൽ കുമാറും പ്രസിഡന്റ് എസ്. ഭദ്രകുമാരിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |