കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. 'ക ഖ ഗ ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ വി.ആർ.സുധീഷ് അദ്ധ്യക്ഷനായി. പ്രമോദ് ശിവദാസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ .പി .കെ. ഗോപൻ, മുൻ എം.പി എ. എം. ആരിഫ്, എഴുത്തുകാരൻ എസ്. ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, സന്ധ്യാരാജേന്ദ്രൻ, ഷെഹ്ന നസിം, എൽ. ശ്രീലത, വി .പി .ജയപ്രകാശ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
നാടക നടി സന്ധ്യാരാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു. ക്യാപ്പിറ്റൽ മീഡിയയുടെ നേതൃത്വത്തിൽ 20 വരെ നാല് വേദികളിലെ 61 സെഷനുകളിലായി വിവിധ വിഷയങ്ങളിൽ മലയാള സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടികൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |