തൃശൂർ : പ്രമുഖർക്ക് സ്ഥാനമില്ലാതെ ബി.ജെ.പി സിറ്റി, നോർത്ത്, സൗത്ത് ജില്ലകളിലെ ഭാരവാഹി പട്ടിക. സിറ്റിയിൽ പി.കെ.ബാബു, അഡ്വ.കെ.ആർ.ഹരി, ഏ.ആർ.അജിഘോഷ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഏറെക്കാലമായി വൈസ് പ്രസിഡന്റായിരുന്ന സുരേന്ദ്രൻ ഐനിക്കുന്നത്ത്, കോർപറേഷൻ കൗൺസിലർ പൂർണിമ സുരേഷ് , ഡോ.ആതിര എന്നിവരുടെ പേരുകൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ആതിരയെയും പൂർണിമയെയും വൈസ് പ്രസിഡന്റുമാരാക്കിയപ്പോൾ സുരേന്ദ്രൻ ഐനിക്കുന്നത്തിനെ പരിഗണിച്ചില്ല. സിറ്റി ലിസ്റ്റിൽ അനീഷ് പക്ഷക്കാരാണ് കൂടുതൽ. വിജയൻ മേപ്പറത്താണ് ട്രഷറർ. നോർത്ത് ജില്ലയിലും പ്രമുഖരെ വെട്ടി നിരത്തിയുള്ള ലിസ്റ്റാണ് പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിയായി വരുമെന്ന് പ്രതീക്ഷിച്ചിരുന്ന മുതിർന്ന നേതാവ് അനീഷ് ഇയ്യാൽ, ഐ.എം.രാജേഷ് എന്നിവരെ തഴഞ്ഞപ്പോൾ മുൻ ജില്ലാ ട്രഷറർ അനീഷ് മാസ്റ്റർ, കെ.എസ്.രാജേഷ് , വിപിൻ കുരിയേടത്ത് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. വിപിൻ കുരിയേടത്തിനെ പോലുള്ളവരെ ജനറൽ സെക്രട്ടറിയാക്കിയതിൽ എതിർപ്പുള്ളവരുമുണ്ട്. സൗത്ത് ജില്ലയിലാണ് പ്രശ്‌നങ്ങളില്ലാതെ ഭാരവാഹികളെ നിശ്ചയിച്ചത്. കെ.പി.ഉണ്ണികൃഷ്ണൻ, കെ.പി.ജോർജ്, കൃപേഷ് ചെമ്മണ്ട എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജനറൽ സെക്രട്ടറിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കെ.പി.എം.എസ് നേതാവ് കൂടിയായ ലോചനൻ അമ്പാട്ടിനെ വൈസ് പ്രസിഡന്റാക്കി. ഒരിടത്തും വനിതകളെ ജനറൽ സെക്രട്ടറിമാരാക്കിയിട്ടില്ല.
നോർത്ത്
കെ.ബാലകൃഷ്ണൻ, ധന്യ രാമചന്ദ്രൻ, ഹീര കൃഷ്ണദാസ്, പി.കെ.മണി, രാജ് കുമാർ, എം.വി.ഉല്ലാസ്, രാജൻ തറയിൽ (വൈസ് പ്രസിഡന്റുമാർ), അനീഷ് മാസ്റ്റർ, വിപിൻ കുടിയേടത്ത്, കെ.എസ്.രാജേഷ് (ജനറൽ സെക്രട്ടറിമാർ), രേഷ്മ, കെ.ആർ.ബൈജു, വി.സി.ഷാജി, കെ.എൻ.വിനയകുമാർ, നിത്യസാഗർ, ഷിനി സുനിലൻ, അഡ്വ.സോഫിയ ശ്രീജിത്ത് (സെക്രട്ടറിമാർ), കെ.ഗിരീഷ് കുമാർ (ട്രഷറർ).
സിറ്റി
ഡോ.വി.ആതിര, സൗമ്യ സലീഷ്, സർജു തൊയക്കാവ്, സുജയ് സേനൻ, പൂർണിമ സുരേഷ്, സുധീഷ് മേനോത്തുപറമ്പിൽ, പി.പി.പ്രവീൺ, ഹരി.സി.നരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), പി.കെ.ബാബു, അഡ്വ.കെ.ആർ.ഹരി, എ.ആർ.അജിഘോഷ് (ജന. സെക്രട്ടറിമാർ), കെ.എം.നിജി, വിൻഷി അരുൺ കുമാർ, ഇ.പി.ഝാൻസി, സജിനി മുരളി, എൻ.ആർ.റോഷൻ, മുരളി കോളങ്ങാട്ട്, ഇ.പി.ഹരീഷ്, റിസൺ ചെവിടൻ (സെക്രട്ടറിമാർ), വിജയൻ മേപ്പറത്ത് (ട്രഷറർ).
സൗത്ത്
കെ.എ.സുരേഷ്, ലോചനൻ അമ്പാട്ട്, പി.എസ്.അനിൽ കുമാർ, കവിത ബിജു, കെ.കെ.അജയകുമാർ, വിനീത ടിങ്കു, സരസ്വതി രവി (വൈസ് പ്രസിഡന്റുമാർ), കെ.പി.ഉണ്ണികൃഷ്ണൻ, കെ.പി.ജോർജ്, കൃപേഷ് ചെമ്മണ്ട (ജനറൽ സെക്രട്ടറിമാർ), പി.ജി.വിപിൻ, അജീഷ് പൊറ്റേക്കാട്ട്, റിമ പ്രകാശൻ, അഡ്വ.ആശാ രാമദാസ്, പ്രഭ ടീച്ചർ, കെ.എസ്.സിബിൻ, എം.എസ്.ശ്യാംജി (സെക്രട്ടറിമാർ), കെ.ആർ.വിദ്യാസാഗർ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |