തീക്കോയി : മാർമല അരുവിയിൽ സുരക്ഷാ ക്രമീകരണങ്ങൾക്കും എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കുന്നതിനുമായി 35 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു. വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ട് മരിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഇതോടെ വളരെ ദൂരെ നിന്ന് വേണം അരുവിയുടെ സൗന്ദര്യം ആസ്വദിക്കാനാകൂ. ഇതിന് പരിഹാരമായാണ് അരുവിയോട് ചേർന്ന് തന്നെ ഇരുമ്പ് കേഡറിൽ ചവിട്ടുപടികൾ നിർമ്മിച്ച് അരുവിക്ക് അഭിമുഖമായി ഗ്യാലറി നിർമ്മിക്കുന്നത്. മാർമല അരുവിയുടെ വികസനം കിഴക്കൻ മലയോര മേഖലയുടെ ടൂറിസം സാദ്ധ്യതകൾക്ക് മുതൽക്കൂട്ടാകുമെന്നും ഷോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |