മലപ്പുറം: ഭുവനേശ്വർ കെ.ഐ.ഐ.ടി. സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തർസർവകലാശാലാ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് രണ്ടാംസ്ഥാനം. 15 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ നിന്ന് വനിതാ വിഭാഗത്തിൽ ഒരു യൂണിവേഴ്സിറ്റി ടീമിന് അഖിലേന്ത്യാതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുന്നത്. ആദ്യ ലീഗ് റൗണ്ടിലും നോക്കൗട്ട് റൗണ്ടിലും അജയ്യരായാണ് കാലിക്കറ്റ് ഫൈനലിൽ എത്തിയത്.ലീഗ് റൗണ്ടിൽ റോതക് എം.ഡി., പൂണെ സാവിത്രി ഫൂലെ, കൽക്കട്ട സർവകലാശാലകളെ ജയിച്ചെത്തിയ കാലിക്കറ്റ് ടീം ക്വാർട്ടർ ഫൈനലിൽ മൈസൂർ യൂണിവേഴ്സിറ്റിയെയും സെമിഫൈനലിൽ ആതിഥേയരായ കെ.ഐ.ഐ.ടിയെയും പരാജയപ്പെടുത്തി. ഫൈനലിൽ റോത്തക് എം.ഡി. യൂണിവേഴ്സിറ്റിയോട് ആറ് റൺസിന് വിജയം നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |