കിളിമാനൂർ:പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടയമൺ കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സംഘടനകൾ,വ്യക്തികൾ,സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് നൽകുന്ന പ്രഭാതഭഷണ വിതരണ പദ്ധതിയായ കരുതലോടെ പ്രാതലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി സ്വാഗതവും മെഡിക്കൽ ഓഫീസർ ചിന്താ സുകുമാരൻ നന്ദിയും പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വി.ഷീബ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ദീപ,എൻ. സരളമ്മ,എ.ഷീല,സുമ കെ,ഗിരിജ കുമാരി ബി,എസ്.അനിൽകുമാർ,എസ്.ശ്യാംനാഥ്,രതിപ്രസാദ് എസ്,പ്രദീപ് കുമാർ.എ,ആർ.ഷെമീം,വല്ലൂർ രാജീവ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |