ഏറത്ത് : കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തിൽ ഏറത്ത് പഞ്ചായത്തിലെ 50 കർഷകർക്ക് പോഷകത്തോട്ടം നിർമ്മിക്കുവാനായി റംബുട്ടാൻ, പ്ലാവ് തൈകൾ വിതരണം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അദ്ധ്യക്ഷനായിരുന്നു. ഡോ.റിൻസി കെ എബ്രഹാം, ഡോ.വിനോദ് മാത്യു, ഡോ.അലക്സ് ജോൺ എന്നിവർ പദ്ധതി വിശദീകരിച്ചു. മറിയാമ്മ തരകൻ, റോണി ഫിലിപ്പ്, സൗമ്യശേഖർ, ജയകുമാർ, സന്തോഷ് മുഴങ്ങോടിയിൽ, ശോഭന കുഞ്ഞുകുഞ്, സൂസൻ ശശികുമാർ, രമണൻ, പുഷ്പവല്ലി, രാജേഷ് മണക്കാല, ശൈലേന്ദ്രനാഥ്, രാജൻ സുലൈമാൻ, കുട്ടപ്പൻ, സരസ്വതി, എലിസബത്ത് ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |