വടക്കാഞ്ചേരി : എം.ബി.ബി.എസ് പരീക്ഷയിലെ ഉന്നത വിജയി മുണ്ടത്തിക്കോട് മഠത്തുംപടി വീട്ടിൽ അക്ഷയ് ലതീന്ദ്രനെ നാട്ടുകാരുടെ നേതൃത്വത്തിൽ അനുമോദിച്ചു. എസ്.എൻ.ഡി.പി മുണ്ടത്തിക്കോട് ശാഖാ സെക്രട്ടറി എം.എൻ.ലതീന്ദ്രന്റെയും ദീപ്തിയടേയും മകനാണ് അക്ഷയ്. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.അജിത്ത്കുമാർ, കൗൺസിലർ രമണി പ്രേമദാസൻ, എം.എം.മുരളീധരൻ, രാജീവ് എന്നിവർ അനുമോദന ചടങ്ങിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |